ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി ഇനി മുകേഷ് അംബാനിക്ക് സ്വന്തം

Published : Oct 20, 2022, 08:01 AM IST
ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി ഇനി മുകേഷ് അംബാനിക്ക് സ്വന്തം

Synopsis

ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണിത്. ഇക്കാര്യത്തില്‍ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് മുകേഷ് അംബാനി തിരുത്തിയത്.

ദുബൈ: ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി സ്വന്തമാക്കി  മുകേഷ് അംബാനി. 1353 കോടിയോളം രൂപ നൽകിയാണ് അംബാനി ദുബായ് പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത്. കുവൈത്തിലെ പ്രമുഖ വ്യവസായിയായ മുഹമ്മദ് അല്‍ശയ എന്നായാളുടെ ഉടമസ്ഥതയിലായിരുന്ന ബീച്ച് സൈഡ് വില്ലയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണിത്. ഇക്കാര്യത്തില്‍ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് മുകേഷ് അംബാനി തിരുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു വില്ലയുടെ കൈമാറ്റം. നേരത്തെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ 650 കോടി രൂപ ചെലവഴിച്ച് മുകേഷ് അംബാനി മറ്റൊരു ആഡംബര വസതി സ്വന്തമാക്കിയിരുന്നു. പത്ത് ബെഡ്റൂമുകളും പ്രൈവറ്റ് ബീച്ചും അടക്കമുള്ള സൗകര്യങ്ങളാണ് ഈ വസതിയിലുള്ളത്. 

ദുബൈയിലെ പാം ജുമൈറയില്‍ 1353 കോടിയുടെ ഭൂമി ഇടപാട് നടന്നതായി ഈയാഴ്ച ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ ആരൊക്കെ തമ്മിലായിരുന്നു ഈ ഇടപാടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ദുബൈയിലെ ഏറ്റവും വിലയേറിയ ആഡംബര വില്ല സ്വന്തമാക്കിയത് മുകേഷ് അംബാനിയാണെന്ന വിവരം പുറത്തുവരുന്നത്. അതേസമയം ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സിന്റെയും അല്‍ശയയുടെയും വക്താക്കള്‍ വിസമ്മതിച്ചു.

Read also: 'അനന്തമജ്ഞാതമവര്‍ണ്ണനീയം' അംബാനി ഗാരേജ്, ദീപാവലിക്കായി വാങ്ങിയത് 13.5 കോടിയുടെ രണ്ട് കാറുകള്‍!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികള്‍ക്ക് ആവേശമായി ഹബീബ് നെക്സയുടെ ക്രിസ്മസ് - പുതുവർഷ ആഘോഷം
43 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു