ഏജന്റ് ചതിച്ചു; ഡ്രൈ ഫ്രൂട്സിന് പകരം കൊടുത്തുവിട്ടത് മയക്കുമരുന്ന്, മലയാളികളടക്കം നാല് പേര്‍ പിടിയില്‍

Published : Aug 27, 2022, 08:56 PM ISTUpdated : Aug 27, 2022, 09:01 PM IST
ഏജന്റ് ചതിച്ചു; ഡ്രൈ ഫ്രൂട്സിന് പകരം കൊടുത്തുവിട്ടത് മയക്കുമരുന്ന്, മലയാളികളടക്കം നാല് പേര്‍ പിടിയില്‍

Synopsis

ടിക്കറ്റും പാസ്പോര്‍ട്ടും ബംഗളുരുവിലെ ഓഫീസിലാണുള്ളതെന്നും അവിടെ പോയി അതുവാങ്ങി റിയാദിലേക്ക് പോയാല്‍ മതിയെന്നും വിസ ഏജന്റ് പറയുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്പോര്‍ട്ടും നല്‍കിയപ്പോള്‍ ഡ്രൈ ഫ്രൂട്സ് എന്ന പേരില്‍ ഒരു പാക്കറ്റും നല്‍കിയിരുന്നു.

റിയാദ്: 'ഉണക്കിയ പഴങ്ങള്‍' എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്‌നാട്ടുകാരനും അത് ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളും പിടിയില്‍. ബംഗളൂരുവില്‍നിന്നാണ് ഏജന്റ് തമിഴ്‌നാട്ടുകാരനെ ഈ പൊതി ഏല്‍പിച്ചത്. അയാള്‍ റിയാദില്‍ ഇറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് മയക്കുമരുന്ന് കണ്ടതോടെ അറസ്റ്റ് ചെയ്തു. ഏറ്റുവാങ്ങാനെത്തിയ മലയാളികളെയും അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു.

മുമ്പ് അബഹയില്‍ ജോലി ചെയ്തിരുന്ന ഈ തമിഴ്നാട് സ്വദേശി ഫൈനല്‍ എക്സിറ്റില്‍ പോയി പുതിയ വിസയില്‍ വരുമ്പോഴാണ് എജന്റിന്റെ ചതിയില്‍ പെട്ടത്. ടിക്കറ്റും പാസ്പോര്‍ട്ടും ബംഗളുരുവിലെ ഓഫീസിലാണുള്ളതെന്നും അവിടെ പോയി അതുവാങ്ങി റിയാദിലേക്ക് പോയാല്‍ മതിയെന്നും വിസ ഏജന്റ് പറയുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്പോര്‍ട്ടും നല്‍കിയപ്പോള്‍ ഡ്രൈ ഫ്രൂട്സ് എന്ന പേരില്‍ ഒരു പാക്കറ്റും നല്‍കിയിരുന്നു. ഡ്രൈ ഫ്രൂട്സ് സ്വീകരിക്കാന്‍ റിയാദില്‍ ആളെത്തുമെന്നും പറഞ്ഞു.

റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഡ്രൈ ഫ്രൂട്സ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ നീക്കങ്ങളില്‍ മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നുപേരും പൊലീസ് പിടിയിലായി. എല്ലാവരും ഇപ്പോള്‍ ജയിലിലാണ്. അതേസമയം തമിഴ്നാട് സ്വദേശിയെ ഏജന്റ് വഞ്ചിച്ചതാണെന്നും ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം ചെന്നൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

വിദേശ കുട്ടികളുടെ വിസിറ്റ് വിസ റസിഡന്റ് വിസയാക്കാന്‍ അനുമതി

ഉംറ വിസക്കാര്‍ക്ക് ഈ വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാനാകൂ; അറിയിപ്പുമായി വിമാന കമ്പനികള്‍

റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് കൈകാലുകള്‍ അറ്റുപോയ പ്രവാസിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി

ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരികയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഹജ്ജ് മന്ത്രാലയം ഇക്കാര്യം വെബ്സൈറ്റ് വഴിയും സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴിയും അറിയിച്ചതാണിത്. എന്നാല്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. പതിവിന് വിപരീതമായി ഈ വര്‍ഷം മൂന്നുമാസത്തെ ഉംറ വിസ അനുവദിക്കുകയും സൗദിയിലെ ഏത് പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു