
മസ്കറ്റ്: മുൻ കേരള ചീഫ് വിപ്പും മുസ്‌ലിം ലീഗ് സമുന്നത നേതാവുമായിരുന്ന പി സീതി ഹാജി സ്മരണക്കായി റൂവി കെഎംസിസി സംഘടിപ്പിച്ച നാലാമത് സിക്സ് എ സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ മസ്കറ്റ് ഹമ്മേഴ്സ് എഫ് സി ജേതാക്കളായി ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എഫ്സി കേരളയെ പരാജയപ്പെടുത്തിയാണ് നാലാമത് സീതിഹാജി കപ്പ് സ്വന്തമാക്കിയത്. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഫിഫ മൊബേല മഞ്ഞപ്പട എഫ് സി യെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി മസ്കറ്റ് ഹമ്മേഴ്സ് താരം ഫാസിലിനെയും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പട എഫ് സി യുടെ അക്ഷയ്നെയും മികച്ച ഡിഫന്ററായി മസ്കറ്റ് ഹമ്മേഴ്സ് താരം ചെമ്മുവിനേയും ഏറ്റവും കൂടുതൽ ഗോളടിച്ചു ടോപ്പ് സ്കോററായി ഫിഫ മൊബേലയുടെ നദീമിനെയും തിരഞ്ഞെടുത്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകിയ വിന്നേഴ്സ് ട്രോഫിയും വിന്നേഴ്സ് പ്രൈസ് മണിയും ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള കെ വി ബഷീർ സ്മാരക ട്രോഫിയും പ്രൈസ് മണിയും upm വേൾഡ് മാനേജിങ് ഡയറക്ടർ യൂസുഫ് വിജയികൾക്ക് സമ്മാനിച്ചു. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറർ ഷമീർ പി ടി കെ , വൈസ് പ്രസിഡണ്ട് ഷമീർ പാറയിൽ ടൂർണമെന്റ് കിക്കോഫ് ചെയ്തു ഉൽഘടനം ചെയ്തു, ടൂർണമെന്റിന് നേതൃത്വം നൽകിയ കെ എം എഫ് എ ഭാരവാഹി കൂടിയായ ഫൈസൽ വയനാടിനെ ചടങ്ങിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ചടങ്ങിൽ ആദരിച്ചു , സീതിഹാജി കപ്പുമായി സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള സ്നേഹാപോഹരം ഇബ്രാഹിം ഒറ്റപ്പാലം ചടങ്ങിൽ വിതരണം ചെയ്തു.
Read Also - ദുബൈ കിരീടാവകാശിയുടെ മഴ റൈഡ്; വീഡിയോ പോസ്റ്റ് ചെയ്ത് ശൈഖ് ഹംദാന്‍
സ്പോർട്സ് വിങ് ചെയർമാൻ ഫൈസൽ വയനാട് റൂവി കെഎംസിസി പ്രസിഡണ്ട് റഫീഖ് ശ്രീകണ്ഠപുരം, ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ, സുലൈമാൻകുട്ടി , ശാഹുൽ ഹമീദ് ,നൗഫൽ യു കെ, വളണ്ടിയർ ക്യാപ്റ്റന്മാരായ ഫാറൂഖ്, നൗഫൽ അരീക്കര തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam