
മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ഫെബ്രുവരി പതിനാറ് വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.
Read Also - കുത്തിയൊലിച്ചെത്തിയ വെള്ളം ജീവനെടുത്തു; ഒമാനിൽ മലയാളി മരിച്ചത് കളിപ്പാട്ടം വിതരണം ചെയ്യാൻ പോകുന്നതിനിടെ
പറന്നുയര്‍ന്ന ഉടന്‍ തന്നെ തിരിച്ചിറക്കി വിമാനം; സാങ്കേതിക തകരാറെന്ന് വിശദീകരണവുമായി എയര്‍ലൈന്‍
മസ്കറ്റ്: ഒമാന്‍ എയറിന്‍റെ വിമാനം മിലാന്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം വ്യാഴാഴ്ച തിരിച്ചിറക്കിയതായി അധികൃതര്‍ അറിയിച്ചു. മിലാനില്‍ നിന്ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഡബ്ല്യു.വൈ 144 വിമാനമാണ് തിരിച്ചിറക്കിയത്.
പറന്നുയര്‍ന്ന ഉടന്‍ തന്നെയാണ് മിലാന്‍ മാല്‍പെന്‍സ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയത്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കിയതായും ഒമാന്‍ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് വിമാനങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും പ്രസ്താവനയില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam