
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ഈ വർഷത്തെ "എന്റെ കേരളം എന്റെ മലയാളം' വിജ്ഞാനോത്സവം - മലയാളം ക്വിസ് നവംബർ 15 ന് വെള്ളിയാഴ്ച നടക്കും.ബൗഷറിലെ കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാസ് സ്‌റ്റഡീസ് ഓഡിറ്റോറിയത്തിൽ രാവിലെ എട്ട് മുതൽ മൂന്നുവരെയാണ് പരിപാടി.
കഴിഞ്ഞ 17 വർഷമായി കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയിൽ ഈ വർഷം പ്രമുഖ മാധ്യമ പ്രവർത്തകൻ എൻപി ചന്ദ്രശേഖരൻ ആണ് ക്വിസ് മാസ്റ്റർ ആയി പങ്കെടുക്കുന്നത്.വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.
കേരളത്തിന്റെ ഭാഷയും സംസ്കാരവും കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.ഈ വർഷത്തെ മത്സരത്തിൽ പങ്കെടുക്കാൻ നവംബർ അഞ്ചിന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 93207220, 99881475 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ