മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം യുവജനോത്സവം ഒക്ടോബർ 7, 8 തീയതികളിൽ

Published : Oct 06, 2022, 08:31 AM ISTUpdated : Oct 06, 2022, 08:32 AM IST
മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം യുവജനോത്സവം ഒക്ടോബർ  7, 8 തീയതികളിൽ

Synopsis

ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, തിരുവാതിര, സിനിമാഗാനാലാപനം, കവിതാലാപനം, നാടകഗാനാലാപനം, നാടൻപാട്ട് , മാപ്പിളപ്പാട്ട് , മോണോ ആക്ട്, പ്രസംഗ മത്സരം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങൾ ഒക്ടോബർ 7, 8 തീയതികളിലായി നടക്കും. റൂവി- ദാർസൈറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് രാവിലെ 10 മുതൽ വൈകിട്ട് 10 വരെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ഒമാനിലെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മലയാളികളുടെ ഒരു ഔദ്യോഗിക കലാ  സാംസ്‌കാരിക സംഘടനയാണ് കേരളാ വിങ്.
 
ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, തിരുവാതിര, സിനിമാഗാനാലാപനം, കവിതാലാപനം, നാടകഗാനാലാപനം, നാടൻപാട്ട് , മാപ്പിളപ്പാട്ട് , മോണോ ആക്ട്, പ്രസംഗ മത്സരം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കേരളവിഭാഗത്തിന്റെ രൂപീകരണം മുതൽ എല്ലാ വർഷവും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈൻ ആയാണ് മത്സരങ്ങൾ നടക്കുന്നത്. മുൻ വർഷങ്ങളിൽ വളരെ വിപുലമായി സംഘടിപ്പിച്ചിരുന്ന പരിപാടിക്ക് വളരെ മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നും പ്രത്യേകിച്ച് കുട്ടികളിൽ നിന്നും ലഭിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

Read More: കെ എസ് ചിത്രയ്ക്ക് മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ്
 
നാട്ടിൽ നിന്നും എത്തുന്ന വിധികർത്താക്കളാണ് മത്സരങ്ങൾ വിലയിരുത്തുക. മത്സരങ്ങൾ വീക്ഷിക്കുന്നതിനായി മുഴുവൻ മലയാളി സമൂഹത്തേയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് (00968)93397868, 92700306, 95829395 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

അടുത്തിടെ മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരള വിഭാഗം കുട്ടികൾക്കായി വേനൽ തുമ്പികള്‍ എന്ന പേരില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ