മുന്‍ കെഎംസിസി പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി

Published : Oct 05, 2022, 10:51 PM ISTUpdated : Oct 05, 2022, 10:56 PM IST
മുന്‍ കെഎംസിസി പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്.

റിയാദ്: കെഎംസിസി മക്ക കമ്മിറ്റിയുടെ ബത്ഹ ഖുറൈശ് ഏരിയാ കമ്മിറ്റി മുന്‍ പ്രസിഡന്റും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ഹമീദ് മലയമ്മ നാട്ടില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്. കുടുംബത്തിന്റെ ദുഃഖത്തില്‍ മക്ക കെ.എം.സി.സിയുടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കു ചേരുന്നതായി മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

Read More: വധശിക്ഷക്ക് വിധിച്ചു; പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി

 പ്രവാസി മലയാളി വിദ്യാർത്ഥി സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി സൗദി അറേബ്യയിൽ മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഹസ്സാം (18) ആണ് മരിച്ചത്. തളങ്കര ഗവൺമെൻറ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹസ്സാം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മക്കയിലെ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 

15 വർഷത്തോളം മക്കയിൽ സ്ഥിര താമസക്കാരായിരുന്ന ഹസ്സാമിന്റെ കുടുംബം കഴിഞ്ഞ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പാണ് വീണ്ടും കുടുംബം സന്ദർശക വിസയിൽ മക്കയിലെത്തിയതായിരുന്നു. മാതാവ് - സീനത്ത്, സഹോദരങ്ങൾ - സയാൻ, മാസിൻ, ആയിഷ.

Read More:  സൗദി അറേബ്യയിലെ പൊതുപ്രവര്‍ത്തകൻ കെ.പി. മുഹമ്മദ് കുട്ടി മൗലവി നിര്യാതനായി

വാഹനാപകടം; പ്രവാസി മലയാളി യുവാവ്സൗദിയില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാന്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രിയാണ് വാന്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ ചീനിക്കല്‍ കല്ലുവെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്.

യുവാവ് വാനില്‍ സഞ്ചരിക്കുകയായിരുന്നു. ഉടന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: അലി മന്നത്തൊടി, മാതാവ്: അസ്മാബി ആലുങ്ങല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ