Latest Videos

എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്; ബദൽ സംവിധാനം ഒരുക്കണമെന്ന് മസ്കറ്റ് കെഎംസിസി

By Web TeamFirst Published May 8, 2024, 9:20 PM IST
Highlights

യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ജീവനക്കാരുടെ പണിമുടക്ക് മൂലം യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഹീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നും ഇന്നലെ രാത്രിയും ഇന്നുമായി യാത്ര തുടങ്ങേണ്ട എയർ ഇന്ത്യ വിമാനങ്ങൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.

Read Also -  വാഹനാപകടം വിസ പുതുക്കാൻ പോയി വരുന്ന വഴി; ഒമാനിൽ മരിച്ചത് മലയാളിയടക്കം മൂന്നുപേർ, 15 പേർക്ക് പരിക്ക്

യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ജീവനക്കാരുടെ പണിമുടക്ക് മൂലം യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. അവധി കഴിഞ്ഞ് തിരിച്ചു ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികൾ പലരും തിരിച്ച് ജോലി പ്രവേശിക്കുന്നതിനും വിസ കാലാവധി അവസാനിക്കുന്നതും ഉൾപ്പെടെ പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകുന്നു ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ഗൗരവപൂർവമായ ഇടപെടലുകൾ ബന്ധപ്പെട്ട അധികാരികൾ നടത്തണമെന്നും പകര സംവിധാനം ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാരുകൾ മുന്നോട്ട് വരണമെന്നും മസ്കറ്റ് കെ എം സി സി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!