ഒമാനില്‍ മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് രക്തദാന ക്യാമ്പ്

By Web TeamFirst Published Sep 9, 2021, 9:31 AM IST
Highlights

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മസ്‌കറ്റിലെ ബൗഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വെള്ളിയാഴ്ച രാവിലെ 08:30 മുതല്‍ ക്യാമ്പ് ആരംഭിക്കും.

മസ്‌കറ്റ്: മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സെപ്റ്റംബര്‍  17 വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മസ്‌കറ്റിലെ ബൗഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വെള്ളിയാഴ്ച രാവിലെ 08:30 മുതല്‍ ക്യാമ്പ് ആരംഭിക്കുമെന്ന് രക്തദാന ക്യാമ്പ് കണ്‍വീനര്‍ റെജി കെ തോമസ് അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ക്കനുസൃതമായി എല്ലാ സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ക്യാമ്പ്   സംഘടിപ്പിക്കുന്നതെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചു വരുന്നുവെന്നും റെജി തോമസ് പറഞ്ഞു. മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമെ മസ്‌കറ്റിലെ പ്രവാസികളില്‍ രക്തം ദാനം നല്‍കുവാന്‍  ആഗ്രഹിക്കുന്നവര്‍ ഈ ക്യാമ്പുമായി സഹകരിക്കണമെന്നും കണ്‍വീനര്‍  റെജി ആവശ്യപ്പെട്ടു. രക്തദാനവുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കുമായി (00968 ) 99470923 , 96793606 , 96155407  എന്നീ ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

 

click me!