തൊഴില്‍ നഷ്ടപ്പെട്ട 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് നവോദയ സാംസ്‌കാരിക കൂട്ടായ്മ

Published : May 21, 2020, 01:08 AM IST
തൊഴില്‍ നഷ്ടപ്പെട്ട 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് നവോദയ സാംസ്‌കാരിക കൂട്ടായ്മ

Synopsis

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങിയ ശേഷമായിരിക്കും അര്‍ഹരായവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ദമ്മാം: കൊവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയില്‍പ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി സൗദിയിലെ സാംസ്‌കാരിക കൂട്ടായ്മ. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട 100 മലയാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റാണ് ദമ്മാമിലെ നവോദയ സാംസ്‌കാരിക വേദി നല്‍കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന പ്രവാസികളുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ മുഖവിലക്കെടുക്കാത്ത സാഹചര്യത്തിലാണ് പ്രവാസികളെ സഹായിക്കാന്‍ നവോദയ സാംസ്‌കാരിക വേദി രംഗത്തെത്തിയത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങിയ ശേഷമായിരിക്കും അര്‍ഹരായവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്‌കറ്റ്- റിയാം തീരദേശ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു