അതയും താണ്ടി പുനിതമാനത്, ഇത് ആദ്യ അനുഭവമെന്ന് വിക്കി, അഭ്യൂഹങ്ങൾക്ക് വിട; നയൻതാരയും വിഘ്നേശും അവധി ആഘോഷത്തിൽ

Published : Mar 10, 2024, 05:38 PM ISTUpdated : Mar 10, 2024, 05:46 PM IST
അതയും താണ്ടി പുനിതമാനത്, ഇത് ആദ്യ അനുഭവമെന്ന് വിക്കി, അഭ്യൂഹങ്ങൾക്ക് വിട; നയൻതാരയും വിഘ്നേശും അവധി ആഘോഷത്തിൽ

Synopsis

ഇതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിക്കിക്ക് ഒപ്പമുള്ള സുന്ദര നിമിഷങ്ങള്‍ നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ആദ്യത്തെ ഗ്രാന്‍ഡ് പ്രിക്സ് അനുഭവം എന്ന് കുറിച്ചുകൊണ്ട് വിഘ്നേശ് ശിവനും ചിത്രങ്ങള്‍ പങ്കിട്ടു.

ജിദ്ദ: തമിഴകത്തിന്‍റെ മാത്രമല്ല ദക്ഷിണേന്ത്യയുടെ പ്രിയ താരജോഡികളാണ് നയന്‍താരയും വിഘ്നേശ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. നയന്‍സിന്‍റെയും വിഘ്നേശിന്‍റെയും കണ്‍മണികളായ ഉയിരിന്‍റെയും ഉലകത്തിന്‍റെയും പുത്തന്‍ വാര്‍ത്തകള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നയന്‍സ്-വിഘ്നേശ് ശിവന്‍ ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നയൻതാര ഭര്‍ത്താവ് വിഘ്നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്തയാണ് കാട്ടുതീ പോലെ  പരന്നത്.   ഇതിനൊപ്പം തന്നെ നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ  വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്‌നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയര്‍ന്നിരുന്നു. ഇതിനാണ് മണിക്കൂറുകള്‍ മാത്രം ആയുസുണ്ടായത്. 

Read Also - ദുബൈ കിരീടാവകാശിയുടെ മഴ റൈഡ്; വീഡിയോ പോസ്റ്റ് ചെയ്ത് ശൈഖ് ഹംദാന്‍

 നയൻതാര വിഘ്നേശിനെ ‘അൺഫോളോ’ ചെയ്തത് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം നയൻതാര വിഘ്നേശിനെ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പിന്തുടരാന്‍ ആരംഭിച്ചുവെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് ശേഷം വിഘ്നേശ് ഇട്ട ഇന്‍സ്റ്റ സ്റ്റോറിയില്‍ നയന്‍താരയുടെ ഫോട്ടോ തന്നെയാണ്. നയൻതാരയുടെ ബ്യൂട്ടി ബ്രാൻഡായ 9 സ്കിൻ വരാനിരിക്കുന്ന അവാർഡ് ഷോയുടെ ടൈറ്റിൽ സ്പോൺസർ ആയിരിക്കുമെന്ന പോസ്റ്ററാണ് സംവിധായകനായ വിഘ്നേശ് പങ്കുവച്ചത്. ഇതോടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമാകുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളൊന്നും തങ്ങളുടെ സന്തോഷത്തെ തെല്ലും കെടുത്തുന്നില്ലെന്ന് തെളിയിച്ച് പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരജോഡികള്‍. 

സൗദി അറേബ്യയിലെ ജിദ്ദയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നയന്‍സും വിഘ്നേശും മക്കളും. സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്സ് ഇവന്‍റിലും ഇരുവരും പങ്കെടുത്തു. ഇതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിക്കിക്ക് ഒപ്പമുള്ള സുന്ദര നിമിഷങ്ങള്‍ നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ 'ആദ്യത്തെ ഗ്രാന്‍ഡ് പ്രിക്സ് അനുഭവം' എന്ന് കുറിച്ചുകൊണ്ട് വിഘ്നേശ് ശിവനും ചിത്രങ്ങള്‍ പങ്കിട്ടു. 'അതയും താണ്ടി പുനിതമാനത്' എന്നാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും