കുവൈത്തിലെ പ്രവാസി സംരംഭകര്‍ക്കായി എന്‍ബിഎഫ്സി വെബിനാര്‍ സംഘടിപ്പിച്ചു

Published : May 30, 2025, 08:05 PM IST
കുവൈത്തിലെ പ്രവാസി സംരംഭകര്‍ക്കായി എന്‍ബിഎഫ്സി വെബിനാര്‍ സംഘടിപ്പിച്ചു

Synopsis

കുവൈത്തിൽ നിന്നുള്ള 90 പ്രവാസി കേരളീയര്‍ വെബിനാറില്‍ പങ്കെടുത്തു. പ്രീ റിട്ടേണ്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിലെ ആദ്യ വെബിനാറാണ് നടന്നത്.  

തിരുവനന്തപുരം: പ്രവാസികള്‍ക്ക് സംരംഭകരാകുന്നതിനുള്ള എല്ലാ സഹായവും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍ബിഎഫ്‌സി) നല്‍കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ കുവൈത്തുമായി സഹകരിച്ച് നോര്‍ക്ക എന്‍ബിഎഫ്‌സി ഓണ്‍ലൈനായി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അനുയോജ്യമായ ബിസിനസ്സ് മേഖല കണ്ടെത്തല്‍, പദ്ധതി തിരഞ്ഞെടുപ്പ്, പദ്ധതി രൂപീകരണം, ബാങ്ക് വായ്പ തുടങ്ങി എല്ലാ സഹായങ്ങളും സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്‍ബിഎഫ്‌സി ലഭ്യമാക്കും. പ്രവാസികള്‍ക്ക് എന്‍ബിഎഫ്‌സി സേവനം ഫോണ്‍ മുഖേനയോ, നേരിട്ടോ, ഓണ്‍ലൈനായോ ഉപയോഗപ്പെടുത്താനാകും. സംരംഭം തുടങ്ങിയ ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശവും എന്‍ബിഎഫ്‌സിയില്‍ നിന്നു ലഭിക്കുമെന്നും സിഇഒ പറഞ്ഞു. 

എന്‍ബിഎഫ്‌സി പ്രോജക്ട്‌സ് മാനേജര്‍ കെ.വി. സുരേഷ് പദ്ധതി വിശദീകരണം നടത്തി. പ്രവാസി വെല്‍ഫെയര്‍ കുവൈറ്റ് പ്രസിഡന്റ് റഫീഖ് ബാബു പൊന്മുണ്ടം, പ്രവാസി വെല്‍ഫെയര്‍ കുവൈറ്റ് ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു, പ്രവാസി വെല്‍ഫെയര്‍ കുവൈറ്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് വകുപ്പ് കണ്‍വീനര്‍ ഖലീല്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭക മേഖലയില്‍ നടത്തുന്ന പരിശീലന പരിപാടികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. കുവൈത്തിൽ നിന്നുള്ള 90 പ്രവാസി കേരളീയര്‍ വെബിനാറില്‍ പങ്കെടുത്തു. പ്രീ റിട്ടേണ്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിലെ ആദ്യ വെബിനാറാണ് നടന്നത്.  

എന്‍ബിഎഫ്‌സി മുഖാന്തരം കഴിഞ്ഞ നാലു വര്‍ഷം 35 പരിശീലന പരിപാടികള്‍ നേരിട്ടും, ഓണ്‍ലൈനായും നടത്തിയിരുന്നു. 1800ല്‍ പരം പ്രവാസികളും, തിരികെ വന്ന പ്രവാസികളും ഈ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്‍ബിഎഫ്‌സിയുടെ സഹകരണത്തോടെ 500 ല്‍ പരം യൂണിറ്റുകള്‍ ആരംഭിക്കുകയോ, വിപുലീകരിക്കയോ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എറണാകുളത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റില്‍ വച്ച് മൂന്നു ദിവസത്തെ റസിഡന്‍ഷ്യല്‍ സംരംഭകത്വ പരിശീലന പരിപാടി നടത്തുന്നുണ്ട്. ഒരു ബാച്ചില്‍ 30 പേര്‍ക്കാണ് പരിശീലനം നല്‍കുക. ആഹാരം, താമസം എന്നിവ സൗജന്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്