ദോഹ ഡയമണ്ട് ലീഗ്, മത്സരിക്കാൻ നീരജെത്തും

Published : Apr 10, 2025, 05:31 PM IST
ദോഹ ഡയമണ്ട് ലീഗ്, മത്സരിക്കാൻ നീരജെത്തും

Synopsis

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം സീ​സ​ണി​ലാ​ണ് നീ​ര​ജ് ദോ​ഹ​യി​ൽ മത്സരിക്കാനെത്തു​ന്ന​ത്.

ദോഹ: അ​ത്‍ല​റ്റി​ക്സി​ലെ ലോ​ക​​താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഇത്തവണയും പങ്കെടുക്കും. ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൂന്നാംവേദിയായ ദോഹയില്‍ മെയ് 16നാണ് കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഡയമണ്ട് ലീഗില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ആവേശം പകര്‍ന്ന താരം ഇത്തവണയും മത്സരിക്കുമെന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം സീ​സ​ണി​ലാ​ണ് നീ​ര​ജ് ദോ​ഹ​യി​ൽ മത്സരിക്കാനെത്തു​ന്ന​ത്. നീ​ര​ജി​ന്റെ പു​തി​യ സീസണിന് തു​ട​ക്കം കൂ​ടി​യാ​വും ഖ​ത്ത​റി​ലെ മത്സരം. 

കഴിഞ്ഞ വർഷം ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വര്‍ണം നഷ്ടമായത്. നീ​ര​ജ് വെ​ള്ളി​ നേ​ടി​യ​പ്പോൾ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ജാ​കു​ബ് വാ​ഡ്ലെ​ഷിനായിരുന്നു സ്വ​ർ​ണം. 2023 ല്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ പാരിസ് ഒളിമ്പിക്സില്‍ സ്വർണം നഷ്ടമായ നീരജ് ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. ലോക അ​ത്‍ല​റ്റി​ക്സ് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം നടക്കുന്നതിനാല്‍ മികച്ച താരങ്ങളെല്ലാം ഖത്തറിലെത്തിയേക്കും. സീ​സ​ണി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ന്റെ മൂ​ന്നാ​മ​ത് മീ​റ്റാ​ണ് ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന​ത്. നാ​ല് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി 15 ഇ​വ​ന്റു​ക​ളാ​ണ് ഡ​മ​യ​ണ്ട് ലീ​ഗി​നു​ള്ള​ത്. ഏ​പ്രി​ൽ 26ന് ​സി​യാ​മെ​നി​ൽ ആ​രം​ഭി​ച്ച് ആ​ഗ​സ്റ്റ് 27-28 ദി​വ​സ​ങ്ങ​ളി​ൽ സൂ​റി​ച്ചി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലോ​ടെ​യാ​ണ് ഡ​യ​മ​ണ്ട് ലീ​ഗി​ന് അ​വ​സാ​നം കു​റി​ക്കു​ക.

read more: ക്ലീനിങ് ഡിറ്റർജന്റ് കുടിച്ച് ആത്മഹത്യ ശ്രമം, കുവൈത്തിൽ പ്രവാസിയെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ
യുഎഇയുടെ ചരിത്രം പകർത്തിയ രമേഷ് ശുക്ല ഇനി ഓർമ്മ; 'റോയൽ ഫോട്ടോഗ്രാഫർ' അന്തരിച്ചു