പ്രവാസികളുടെ നേപ്പാള്‍ വഴിയുള്ള യാത്രയ്ക്ക് തിരിച്ചടി; ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്ന് അറിയിപ്പ്

By Web TeamFirst Published Apr 27, 2021, 3:20 PM IST
Highlights

ഇന്ത്യക്കാരായ സന്ദര്‍ശക വിസക്കാര്‍ക്ക് പിസിആര്‍ പരിശോധന തുടരാനുള്ള തീരുമാനം വന്നതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയാകുകയാണ് പുതിയ അറിയിപ്പ്. 

കാഠ്മണ്ഡു: മറ്റൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാള്‍ എമിഗ്രേഷന്‍ അറിയിച്ചു. മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്നതിനായി നേപ്പാളിലെ തൃഭുവന്‍ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കും തൃഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ട്രാന്‍സിറ്റ് യാത്രയ്ക്ക് ഉപയോഗിക്കുന്നവര്‍ക്കും ഈ മാസം 28 അര്‍ധരാത്രി മുതല്‍
നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എമിഗ്രേഷന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തീരുമാനം തുടരും. അതേസമയം നേപ്പാളിലേക്ക് മാത്രമായി എത്തുന്നവര്‍ക്ക് പുതിയ അറിയിപ്പ് ബാധകമല്ല.

ഇന്ത്യക്കാര്‍ക്ക് നേപ്പാള്‍ വഴി യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് ഇന്നലെ നേപ്പാള്‍ അധികൃതര്‍ അറിയിച്ചത്. വിദേശികള്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ത്തിയതായി ഞായറാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതോടെ നേപ്പാള്‍ വഴിയുള്ള യാത്ര മുടങ്ങുമെന്ന് ആശങ്കയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ ഇന്ത്യയുമായി എയര്‍ ബബിള്‍ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ നേപ്പാള്‍ സര്‍ക്കാര്‍ ഈ തീരുമാനം തിങ്കളാഴ്ച വൈകിട്ടോടെ പിന്‍വലിച്ചു. ഇന്ത്യക്കാരായ സന്ദര്‍ശക വിസക്കാര്‍ക്ക് പിസിആര്‍ പരിശോധന തുടരാനുള്ള തീരുമാനം വന്നതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയാകുകയാണ് പുതിയ അറിയിപ്പ്. 


 

click me!