നെസ്‌മ എയർലൈൻസ് സൗദിയിലെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തി

By Web TeamFirst Published Jul 17, 2019, 1:09 AM IST
Highlights

നെസ്‌മ എയർലൈൻസ് സൗദിയിലെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തി. യാത്രക്കാർ കുറഞ്ഞതും തുടർച്ചയായി നഷ്ടം നേരിട്ടതുമാണ് കാരണം. 

റിയാദ്: നെസ്‌മ എയർലൈൻസ് സൗദിയിലെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തി. യാത്രക്കാർ കുറഞ്ഞതും തുടർച്ചയായി നഷ്ടം നേരിട്ടതുമാണ് കാരണം. സ്വകാര്യ വിമാന കമ്പനിയായ നെസ്‌മ എയർലൈൻസ് ഇന്നലെമുതലാണ് സൗദിയിലെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവച്ചത്.

നിലവിൽ ഈജിപ്റ്റിനും സൗദിക്കുമിടയിൽ മാത്രമാണ് നെസ്‌മ സർവീസ് നടത്തുന്നത്. സൗദിയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ ഹായിൽ വിമാനത്താവളം ആസ്ഥാനമായി 2016 ൽ ആണ് നെസ്‌മ സർവീസ് ആരംഭിച്ചത്.

ഹായിലിൽ നിന്ന് സകാക്ക, തബൂക്ക്, അറാർ, തുറൈഫ്, മദീന, അൽ ഖസീം തുടങ്ങിയ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കായിരുന്നു നെസ്‌മ സർവീസ് നടത്തിയിരുന്നത്.
പ്രതിവാരം 175 ഓളം സർവീസുകളാണ് നടത്തിയിരുന്നത്. അടുത്തിടെ നെസ്‌മ ആഭ്യന്തര ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ ഉയർത്തിയിരുന്നു.എന്നാൽ യാത്രക്കാർ കുറഞ്ഞതും തുടർച്ചയായി നഷ്ടം നേരിട്ടതും സർവീസ് നിർത്തിവെയ്ക്കാൻ കമ്പനിയെ പ്രേരിപ്പിക്കുകയായിരുന്നു.

click me!