നവജാതശിശു പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

By Web TeamFirst Published Sep 8, 2019, 3:17 PM IST
Highlights

കമ്പിളിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ പള്ളിയുടെ ഉള്ളില്‍ കണ്ടെത്തിയത്.

ഷാര്‍ജ: നവജാത ശിശുവിനെ ഷാര്‍ജ അല്‍ഖാസ്ബ പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മലയാളിയായ മുഹമ്മദ് യൂസഫ് ജാവേദാണ് കമ്പിളിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ പള്ളിയുടെ ഉള്ളില്‍ കണ്ടെത്തിയത്. കഴിഞ്ഞ 18 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നയാളാണ്  ജാവേദ്. ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

'കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് ശ്രദ്ധിച്ചത്. കുഞ്ഞിനെ അവിടെ എത്തിച്ചിട്ട് കൂടുതല്‍ സമയം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.  ഞാന്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷങ്ങളായി കുട്ടികളില്ലാത്തതിന്‍റെ വിഷമം അനുഭവിക്കുന്നയാളാണ് ഞാന്‍'. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വലിയ വിഷമം ഉണ്ടായെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു. സിസിടിവിയുടെ സഹായത്തില്‍ കുഞ്ഞിന്‍റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്ന് അധികൃതര്‍ അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

click me!