India-UAE Flights|കുറഞ്ഞ നിരക്കില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാം; പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Nov 17, 2021, 11:36 PM IST
Highlights

ആഴ്ചയില്‍ നാല് സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് ദില്ലിയിലേക്ക് നേരിട്ടുള്ളത്. അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ  10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ദില്ലിയിലെത്തും.

അബുദാബി: അബുദാബിയിലെ(Abu Dhabi) ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി(Air Arabia Abu Dhabi) ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദില്ലിയിലേക്ക് (Delhi)നവംബര്‍  24മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.

ആഴ്ചയില്‍ നാല് സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് ദില്ലിയിലേക്ക് നേരിട്ടുള്ളത്. അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ  10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ദില്ലിയിലെത്തും. തിരികെ ദില്ലിയില്‍ നിന്ന് ഇതേ ദിവസങ്ങളില്‍ വൈകിട്ട് നാല് മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 6:40ന് അബുദാബിയിലെത്തും.

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസ് ആരംഭിച്ചു

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ അബുദാബി സര്‍വീസുകള്‍ നടത്തുന്നുണ്ട്. അബുദാബി-ദില്ലി സര്‍വീസുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് എയര്‍ അറേബ്യ അബുദാബിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയെ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെടുകയോ ചെയ്യുക. 

ഇസ്രയേലിലേക്ക് എല്ലാ ദിവസവും സര്‍വീസുകള്‍ നടത്താന്‍ എമിറേറ്റ്‌സ്

 

ദുബൈ: ദുബൈയുടെ(Dubai) എമിറേറ്റ്‌സ് എയര്‍ലൈന്‍ ( Emirates airline) ഇസ്രയേലിലേക്ക്(Israel) പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നു. 2021 ഡിസംബര്‍ ആറ് മുതലാണ് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് എമിറേറ്റ്‌സിന്റെ പ്രതിദിന സര്‍വീസുകള്‍ തുടങ്ങുക.

ഇതിനായി എമിറേറ്റ്‌സിന്റെ ബോയിങ് 777-300ഇആര്‍ എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുക. പ്രതിദിന സര്‍വീസുകള്‍ ദുബൈയില്‍ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.25ന് വിമാനം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തും. ടെല്‍ അവീവില്‍ നിന്നും തിരികെ വൈകിട്ട് 6.25ന് പുറപ്പെടുന്ന ഇകെ 932 വിമാനം ദുബൈയില്‍ പ്രാദേശിക സമയം രാത്രി 11.25ന് എത്തും. 

click me!