
അബുദാബി: അമ്പത്തിയൊന്നാമത് ദേശീയ ദിനം (Nationa Day)ആഘോഷിക്കുന്ന ഒമാന്‍(Oman) ജനതയ്ക്ക് ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികള്‍(UAE leaders). യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum), ഒമാന്‍ ജനതയ്ക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനും( Haitham bin Tariq) അഭിനന്ദനങ്ങള്‍ അറിയിച്ചു. നവംബര്‍ 18നാണ് ഒമാന്റെ ദേശീയ ദിനം.
ഒമാനിലെ ജനതയെ കീര്‍ത്തിയും ആദരവും നല്‍കി ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സവിശേഷമായ, ആഴത്തിലുള്ള ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. ഒമാന്‍ ദേശീയ ദിനമായ നാളെ യുഎഇയും വിവിധ പരിപാടികളും ഷോകളും സംഘടിപ്പിച്ച് ആഘോഷത്തില്‍ പങ്കുചേരും.
അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദും 1968ല്‍ ചരിത്രപരമായ ഒരു ചര്‍ച്ച നടത്തിയിരുന്നു. 1971ല്‍ യുഎഇ സ്ഥാപിതമായി. തുടര്‍ന്ന് സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഇരുരാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.
മസ്‌കറ്റ്: അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട്(National Day) അനുബന്ധിച്ച് 252 തടവുകാര്‍ക്ക് മോചനം(pardon) നല്‍കി ഒമാന്‍ ഭരണാധികാരി(Oman Ruler) സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam