കാഴ്ചക്കുറവ് അടക്കമുള്ള ശാരീരിക വൈകല്യങ്ങൾ ഉള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച് കുവൈത്ത്

By Web TeamFirst Published Mar 29, 2019, 1:04 AM IST
Highlights

കുവൈത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ കാരണമായ രോഗങ്ങളുടെ പുതിയ പട്ടിക ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. 21 രോഗങ്ങളാണ് പുതുക്കിയ പട്ടികയിൽ ഉള്ളത്. ഗർഭണികൾക്ക് തൊഴിൽ വിസ ഇനി ലഭിക്കില്ല.
 

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ കാരണമായ രോഗങ്ങളുടെ പുതിയ പട്ടിക ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. 21 രോഗങ്ങളാണ് പുതുക്കിയ പട്ടികയിൽ ഉള്ളത്. ഗർഭണികൾക്ക് തൊഴിൽ വിസ ഇനി ലഭിക്കില്ല.

പകർച്ചവ്യാധിയുൾപ്പെടെയുള്ള രോഗങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക പരിഷ്ക്കരിച്ചത്. ഗർഭണികൾക്ക് തൊഴിൽ വിസയിൽ വരാൻ സാധിക്കില്ലെങ്കിലും ആശ്രിത വിസയിൽ വരാം. കാഴ്ചക്കുറവ് അടക്കമുള്ള ശാരീരിക വൈകല്യങ്ങൾ പുതിയ പട്ടികയിൽ ഉണ്ട്. പ്രമേഹം, ക്രമരഹിതമായ ഉയർന്ന രക്തസമ്മർദ്ദം, അർബുദം, കോങ്കണ്ണ്, മൂന്ന്, എച്ചഐവി, ഹൈപ്പറ്റൈറ്റിസ് ബി അൻഡ് സി, മലമ്പനി, കുഷ്Oo, ക്ഷയം, വൃക്കയ്ക്ക് തകരാറുള്ളവർ എന്നിവർക്ക് ഇനി വിസ ലഭിക്കില്ല. 

നാട്ടിൽ നടക്കുന്ന പരിശോധനയിൽ പട്ടികയിലുള്ള രോഗങ്ങൾ കണ്ടെത്തിയാൽ പ്രവേശന വിലക്ക് ഏർപ്പെടുത്തും. കുവൈത്തിലെത്തിയതിന് ശേഷമാണെങ്കിൽ ഇഖാമ നൽകാതെ മടക്കിയയക്കും. പകർച്ചവ്യാധികൾ തടയുന്നതിനോടൊപ്പം ചികത്സയിനത്തിൽ ചിലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തിൽ കുറവ് വരുത്തുക എന്ന ലക്ഷ്യവും ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിയിലുണ്ട്. 

click me!