
ദോഹ: ഖത്തറില്‍ (Qatar) 447 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,182 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,45,636 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 383 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 64 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 660 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,52,894 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവില്‍ 6,598 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 24,855 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,351,308 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 34 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.
കേക്ക് നിര്‍മിക്കാനുള്ള ഉപകരണങ്ങളിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം വിഫലമാക്കി
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സിംഹത്തിന്റെ ആക്രമണത്തില്‍ (lioness attack) വിദേശി മരിച്ചു. ബുറൈദയിലെ അസീലാന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് (Osaylan Wildlife Park) സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം സംബന്ധിച്ച് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (National Center for Wildlife) പ്രസ്‍താവന പുറത്തിറക്കി.
കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ അപ്രതീക്ഷിതമായി സിംഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ജീവനക്കാരനെ കൂട്ടില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇയാള്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അധികൃതര്‍ ഇടപെട്ട് സ്വകാര്യ പാര്‍ക്കിലെ വന്യജീവികളെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ആക്രമണ സ്വഭാവമുള്ളവ ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളെ നിയമ വിരുദ്ധമായി പ്രദര്‍ശിപ്പിച്ചതിനും രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി മൃഗങ്ങളെ കൊണ്ടുപോയതിനും പാര്‍ക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ കടത്തുന്നതും അവയെ ഉടമസ്ഥതയില്‍ വെയ്‍ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റകരമാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും മൂന്ന് കോടി ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് എവിടെയെങ്കിലും ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റെ 'ഫിതിരി' പ്ലാറ്റ്ഫോം വഴി നേരിട്ടോ അല്ലെങ്കില്‍ സുരക്ഷാ വകുപ്പുകള്‍ വഴിയോ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു. വന്യജീവികളെ വളര്‍ത്തുന്നവരും ഉടമസ്ഥതയില്‍ സൂക്ഷിക്കുന്നവരും അവയെ അധികൃതര്‍ക്ക് കൈമാറി ശിക്ഷാ നടപടികള്‍ നിന്ന് ഒഴിവാകണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്‍തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ