
മസ്‌കറ്റ്: ഒമാനില്‍ ആരോഗ്യനില ഗുരുതരാവസ്ഥയിലെത്തിയ ഒരു പൗരനെ റോയല്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആശുപത്രിയിലെത്തിച്ചു. ഇയാളെ കസബ് ഗവര്‍ണറേറ്റിലെ ലിമ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമാനിലെ സായുധസേനയും പ്രതിരോധ മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളോടൊപ്പം മാതൃരാജ്യത്തിലെ പൗരന്മാര്‍ക്കും വിദേശികളായ സ്ഥിരതാമസക്കാര്‍ക്കും നല്‍കുന്ന മാനുഷിക സേവനങ്ങളുടെയും പരിഗണനയുടെയും ഭാഗമായിട്ടാണ് രാജ്യത്തെ വ്യോമസേനയുടെ ഈ സാമൂഹിക പ്രതിബദ്ധതയെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam