
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയിൽ മൃതദേഹങ്ങളുടെ എംബാമിങ്ങിന് സൗകര്യമൊരുങ്ങുന്നു. ഷാര്‍ജ വിമാനത്താവളത്തിന് സമീപമാണ് പുതിയ എംബാമിങ് കേന്ദ്രം തുറക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ വടക്കൻ എമിറേറ്റുകളായ ഷാര്‍ജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഷാര്‍ജയിൽ എംബാമിങ് കേന്ദ്രം തുറക്കുന്നതോടെ സാധിക്കും. യുഎഇയിലെ മറ്റ് എംബാമിങ് സെന്ററുകളിലേതിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവിടെയെന്നാണ് സൂചനകൾ.
ഷാര്‍ജ വിമാനത്താവളത്തിന് സമീപം അൽ റിഫ മേഖലയിലാണ് എംബാമിങ് കേന്ദ്രം തുറക്കുന്നത്. നിലവില്‍, ദുബായ് അബൂദാബി, അല്‍ ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് എംബാമിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ദുബായ് സോനാപൂരിലുള്ള എംബാമിങ് കേന്ദ്രത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയാണ് നിലവിൽ ഷാര്‍ജ വിമാനത്താവളം വഴി മൃതദേഹങ്ങൾ കൊണ്ട് പോകുന്നത്.
Read also: ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം
ദുബൈയില്‍ അമിത വേഗത്തിലെത്തിയ ആഡംബര കാറിടിച്ച് പൊലീസുകാരന് കാല്‍ നഷ്ടമായി
ദുബൈ: ദുബൈയില്‍ അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു. ജബല്‍ അലിയിലായിരുന്നു സംഭവം. പരിക്കിനെ തുടര്‍ന്ന് പൊലീസുകാരന്റെ കാല്‍ മുറിച്ചുമാറ്റി. ആഡംബര കാര്‍ ഓടിച്ചിരുന്ന 30 വയസുകാരിയായ യുവതി ശിക്ഷാ ഇളവ് തേടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്.
മാര്‍ച്ച് 21ന് ആയിരുന്നു അപകടം നടന്നതെന്ന് കോടതി രേഖകള്‍ പറയുന്നു. യുഎഇ സ്വദേശിനി ഓടിച്ച പോര്‍ഷെ കാറാണ് പൊലീസുകാരനെയും മറ്റൊരാളെയും ഇടിച്ചുവീഴ്‍ത്തിയത്. സംഭവദിവസം ഒരു കാര്‍ റോഡിന് നടുവില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് പൊലീസ് പട്രോള്‍ വാഹനം സ്ഥലത്തെത്തുകയായിരുന്നു. കേടായ വാഹനം റോഡിന്റെ ഒരു വശത്തേക്ക് ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുന്നതിനിടെ അമിത വേഗതയിലെത്തിയ പോര്‍ഷെ കാറാണ് അപകടമുണ്ടാക്കിയത്.
Read also: 3500 പ്രവാസികള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ടിക്കറ്റ് കാത്ത് കഴിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam