
റിയാദ്: മദീന മസ്ജിദുന്നബവിയിലെ പ്രവാചക ഖബറിടത്തിന് (റൗദാ ശരീഫ്) ചുറ്റും പുതിയ കൈവരി സ്ഥാപിച്ചു. സ്വർണം പൂശിയ പുതിയ വേലി ചെമ്പ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു.
മസ്ജിദുന്നബവിയുടെ ദൃശ്യഭംഗി സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മരംകൊണ്ടുള്ള വേലി മാറ്റി സ്വർണം പൂശിയ പുതിയ ചെമ്പ് വേലി സ്ഥാപിച്ചിരിക്കുന്നത്. ഇതിന് 87 മീറ്റർ നീളവും ഒരു മീറ്റർ ഉയരവുമുണ്ട്. ശുദ്ധമായ ചെമ്പിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
റമദാനിലെ ആദ്യത്തെ ഒരാഴ്ചക്കിടെ മക്കയിൽ എത്തിയത് രണ്ടര ലക്ഷം വിദേശ തീർഥാടകർ
റിയാദ്: റമദാന്‍ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു. പുണ്യമാസത്തിലെ രാപ്പകലുകളിൽ ഹറമിൽ പ്രാർഥനാനിരതരായി കഴിയാനും ഉംറ ചെയ്യാനും സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് മക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്കും ഗണ്യമായി വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടര ലക്ഷം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായാണ് കണക്ക്. ആഭ്യന്തര തീർഥാടകരുടെ വരവും ഒട്ടും കുറവല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറ ഏജൻസികൾ വഴിയും അല്ലാതെയും നിരവധി പേരാണ് ദിവസവും മക്കയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ തുറമുഖങ്ങളിൽ തിരക്കേറിയിട്ടുണ്ട്. ഇവിടങ്ങളിൽ സേവനത്തിന് കൂടുതൽ പേർ രംഗത്തുണ്ട്. വരും ദിവസങ്ങളിൽ പ്രത്യേകിച്ച് റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ആഭ്യന്തര, വിദേശ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam