ഡ്രൈവർ സീറ്റിൽ എം എ യൂസഫലി, കണ്ടുനിന്നവർക്കും കൗതുകം, ബ​ഗ്​ഗി വണ്ടിയിൽ ലുലുമാൾ ചുറ്റിക്കറങ്ങി കണ്ട് ന്യുജേഴ്സി ​ഗവർണർ

Published : Sep 23, 2025, 02:07 PM IST
കൊച്ചി ലുലുമാൾ സന്ദർശിച്ച ന്യുജേഴ്സി ​ഗവർണർ ഫിലിപ്പ് മർഫിയെ ബ​ഗ്​ഗി വാഹനത്തിലിരുത്തി മാൾ ചുറ്റി കാണിക്കുന്ന ലുലു​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.

Synopsis

ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. എംഎ യൂസഫലിക്കൊപ്പം ബ​ഗ്​ഗി വണ്ടിയിൽ ന്യുജേഴ്സി ​ഗവർണർ ലുലുമാൾ ചുറ്റിക്കറങ്ങി കണ്ടു. 

കൊച്ചി: ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലു​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ക്ഷണപ്രകാരമാണ് കൊച്ചി ലുലുമാൾ സന്ദർശിച്ചത്. ന്യുജേഴ്സിയിൽ ലുലുവിന്‍റെ വാണിജ്യങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം എംഎ യൂസഫലിയുടെ അടുത്ത് സുഹൃത്ത് കൂടിയാണ്.

ലുലുമാളിലെത്തിയ ഫിലിപ്പ് മർഫിയേയും ഭാര്യ താമി മർഫിയേയും എം.എ യൂസഫലിക്കൊപ്പം ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ നിഷാദ്, ലുലു ​കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ ചേർന്ന് സ്വീകരിച്ചു. മാളിലെ എട്രിയത്തിലെത്തിയ ​ഗവർണറെ ബ​​​​ഗ്​ഗി വാഹനത്തിൽ കയറ്റി എം.എ യൂസഫലി തന്നെ ലുലുമാളിലെ ഷോപ്പുകളെല്ലാം ചുറ്റിക്കാണിച്ചു. ഡ്രൈവർ സീറ്റിൽ ലുലു​ഗ്രൂപ്പ് മേധാവി ഇരുന്നപ്പോൾ കണ്ടുനിന്നവർക്കും കൗതുകകാഴ്ചയായി. വാഹനത്തിൽ മുർഫിക്കും ഭാര്യക്കുമൊപ്പം ലുലു ​ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫും, ന്യുജേഴ്സിയിൽ നിന്നുള്ള ഉന്നത ഉദ്യോ​ഗസ്ഥരുമുണ്ടായിരുന്നു. ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച ​ഗവർണർ മർഫി ലുലു സ്റ്റോറിലെ ഓരോ ഡിപ്പാർട്ടുമെന്റുകളും കണ്ട് വിലയിരുത്തി.

ലോകത്തിന്റെ എല്ലാ ഭാ​ഗത്ത് നിന്നും എത്തിക്കുന്ന ദൈനംദിന ഉത്പ്പന്നങ്ങൾ, ഫ്രഷ് ഫുഡ് എന്നിവയെല്ലാം മർഫി നോക്കി കണ്ടു. അമേരിക്കൻ ഉത്പ്പന്നങ്ങളുടെ സ്റ്റാളിൽ ന്യുജേഴ്സിൽ നിന്നുള്ള ഉത്പ്പന്നങ്ങളും കണ്ടപ്പോൾ ​ഗവർണർ മർഫിയുടെ ഭാര്യക്ക് കൗതുക കാഴ്ചയായി മാറുകയും ചെയ്തു. പിന്നീട് ​ഗവർണർ മർഫിയും ഭാര്യയും അമേരിക്കൻ ആപ്പിൾ സ്റ്റാളും സന്ദർശിച്ചു. ഇവിടെ നിന്ന് ആപ്പിളും ഭക്ഷിച്ച ശേഷമാണ് ലുലു ഫൺട്യൂറ അടക്കമുള്ള മാളിലെ മറ്റ് കേന്ദ്രങ്ങളും സന്ദർശിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളായ കൊച്ചി ലുലു ഷോപ്പിങ്ങ് മാളിലേക്ക് എത്തിയ മർഫി കേരളത്തിന്‍റെ ഭക്ഷണ വൈവിധ്യത്തെ കുറിച്ചും പ്രത്യേകം പ്രശംസിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ