
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികളുടെ സംരക്ഷണത്തിനായി പുതിയ ലേബർ ട്രാൻസ്ഫർ നിയമങ്ങൾ. തൊഴിലുടമകളുടെ അനാസ്ഥ, വ്യാജ അബ്സ്കോണ്ടിംഗ് കേസുകൾ, റെസിഡൻസി നടപടികളിലെ വൈകിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനാണ് കുവൈത്ത് സർക്കാർ പുതിയ ലേബർ ട്രാൻസ്ഫർ ഭേദഗതികൾ നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പും പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് മറ്റൊരു സ്പോൺസറിലേക്ക് മാറാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകും.
തൊഴിലുടമയുടെ അനാസ്ഥ മൂലം ഇഖാമയോ വർക്ക് പെർമിറ്റോ ലഭിക്കാത്തത്, കമ്പനിയുടെ ഫയൽ സസ്പെൻഡ് ചെയ്യപ്പെട്ടത്, വ്യാജ ഹുറൂബ്/അബ്സ്കോണ്ടിംഗ് കേസ് നൽകിയത്, തൊഴിലാളിയുടെ അവകാശങ്ങൾ തടയാനുള്ള ശ്രമങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും. നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് തടയൽ, പുതിയ വർക്ക് പെർമിറ്റുകൾ സസ്പെൻഡ് ചെയ്യൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് അധികാരം നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും തൊഴിലുടമകളുടെ ദുരുപയോഗം തടയുകയും ചെയ്യുന്നതിനുള്ള കുവൈത്തിന്‍റെ പുതിയ നീക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam