റിയാദ് ഇന്ത്യൻ സ്കൂളിന് പുതിയ ഭരണസമിതിയായി

By Web TeamFirst Published Aug 20, 2020, 10:58 PM IST
Highlights

പുതിയ മാനേജിങ് കമ്മിറ്റി നിലവിൽ വന്ന വിവരം കഴിഞ്ഞ ദിവസം സ്കൂളിന്റെ വെബ്സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയായ തജമ്മുൽ അബ്ദുൽ ഖാദറാണ് പുതിയ ചെയർമാൻ. മലയാളിയായ ഡോ. ജിപി വർഗീസും ഏഴംഗസമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 

റിയാദ്: റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. പഴയ ഭരണസമിതിയുടെ കാലാവധി ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നു. തുടർന്ന് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനായി സ്കൂൾ രക്ഷാധികാരിയായ ഇന്ത്യൻ അംബാസഡർ രക്ഷിതാക്കളിൽ നിന്ന് നാമനിർദേശം ക്ഷണിച്ചിരുന്നു. ലഭിച്ച നാമനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ പുതിയ ഭരണസമിതി രൂപവത്കരിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

പുതിയ മാനേജിങ് കമ്മിറ്റി നിലവിൽ വന്ന വിവരം കഴിഞ്ഞ ദിവസം സ്കൂളിന്റെ വെബ്സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയായ തജമ്മുൽ അബ്ദുൽ ഖാദറാണ് പുതിയ ചെയർമാൻ. മലയാളിയായ ഡോ. ജിപി വർഗീസും ഏഴംഗസമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡോ. ജുവൈരിയ ജമീൽ, ഡോ. നാസറുൽ ഹഖ്, ഡോ. കനകരാജൻ, പെരിയസ്വാമി കോടി, ശ്രീഹർഷ കൂടുവല്ലി വിജയകുമാർ എന്നിവരാണ് മറ്റംഗങ്ങൾ. 

സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ സിസ്റ്റം അനലിസ്റ്റാണ് ചെയർമാനായി നിയമിതനായ തജമ്മുൽ അബ്ദുൽ ഖാദർ. മലയാളിയായ ജിപ്പി വർഗീസ് റിയാദ് കിങ് സഊദ് ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് നഴ്സിങ്ങിൽ ലക്ചററാണ്. 

click me!