
ദോഹ: അൽ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ് സർവീസ് പ്രഖ്യാപിച്ച് ഖത്തർ റെയിൽ. ദോഹ മെട്രോ റെഡ് ലൈനിലെ റാസ് ബു ഫൊണ്ടാസ് മെട്രോ സ്റ്റേഷനിൽ നിന്നുമാണ് എം150 നമ്പർ ബസ് സർവീസ് നടത്തുക. അൽ തുമാമയിലെ സോൺ 46-ലെ താമസക്കാരെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ മെട്രോ ലിങ്ക് സർവീസ് മെയ് 18 മുതൽ ആരംഭിക്കും.
അൽ തുമാമ സ്റ്റേഡിയത്തിനും കഹ്‌റാമ അവയർനെസ് പാർക്കിനും ഇടയിലുള്ള പ്രദേശങ്ങളിലൂടെയാണ് എം150 ബസിന്റെ റൂട്ട്. അൽ മീര, അൽ ഫുർജാൻ മാർക്കറ്റ്, പ്രദേശത്തെ മൂന്നോളം സ്കൂളുകൾ എന്നിവയ്ക്ക് സമീപവും മെട്രോ ലിങ്കിന് സ്റ്റോപ്പുണ്ട്. ദോഹ മെട്രോ സ്റ്റേഷനുകളുടെ ഏതാനും കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ യാത്രക്കാരെ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഖത്തർ റെയിലിന്റെ സൗജന്യ ബസ് സർവീസ് ശൃംഖലയാണ് മെട്രോ ലിങ്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam