സൗദി അറേബ്യയിലെ അസീറില്‍ ആദ്യ സിനിമാ തീയറ്റര്‍ തുറന്നു

Published : Dec 02, 2020, 08:58 AM IST
സൗദി അറേബ്യയിലെ അസീറില്‍ ആദ്യ സിനിമാ തീയറ്റര്‍ തുറന്നു

Synopsis

ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയുടെ നേതൃത്വത്തില്‍ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് അബഹയിലാണ് പുതിയ തീയറ്റര്‍ ഉദ്ഘാടനം ചെയ്‍തിരിക്കുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ആദ്യ സിനിമാ തീയറ്റര്‍ തുറന്നു. ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയുടെ നേതൃത്വത്തില്‍ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് അബഹയിലാണ് പുതിയ തീയറ്റര്‍ ഉദ്ഘാടനം ചെയ്‍തിരിക്കുന്നത്. 

എംപയര്‍ സിനിമാസാണ് അബഹയിലെ തീയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. പുതിയ തീയറ്റര്‍ കൂടി വന്നതോടെ രാജ്യത്ത് ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയ തീയറ്ററുകളുടെ എണ്ണം 28 ആയി. 29,000ല്‍ അധികം സീറ്റകളാണ് ഇവയിലെ വിവിധ സ്ക്രീനുകളിലായുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു
സംഘർഷ ഭീതിക്കിടെ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം; സന്ദർശക വിസക്കാർക്കും മടങ്ങിയെത്താനാകാത്തവർക്കും വിസാ കാലാവധി നീട്ടി കുവൈത്ത്