സൗദി അറേബ്യയിലെ ജുബൈലിലും സിനിമാ തീയറ്റര്‍ വരുന്നു

By Web TeamFirst Published Aug 25, 2020, 12:51 PM IST
Highlights

2018 ഏപ്രിലിലാണ് രാജ്യത്തെ ആദ്യ സിനിമാ തീയറ്റര്‍ റിയാദില്‍ തുറന്നത്. അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ 15 പ്രധാന നഗരങ്ങളില്‍ 40 തീയറ്ററുകള്‍ തുറക്കാനുള്ള പദ്ധതി നേരത്തെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. 

റിയാദ്: സൗദി അറബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ജുബൈലിലും പുതിയ സിനിമാ തീയറ്റര്‍ വരുന്നു. അഞ്ച് സ്ക്രീനുകളും ആകെ 416 സീറ്റുകളുമുള്ള തീയറ്ററായിരിക്കും ജുബൈലില്‍ തുറക്കുന്നത്. ഇതിന് സൗദി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ അനുമതി നല്‍കി.

2018 ഏപ്രിലിലാണ് രാജ്യത്തെ ആദ്യ സിനിമാ തീയറ്റര്‍ റിയാദില്‍ തുറന്നത്. അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ 15 പ്രധാന നഗരങ്ങളില്‍ 40 തീയറ്ററുകള്‍ തുറക്കാനുള്ള പദ്ധതി നേരത്തെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ ജൂണിലാണ് തീയറ്ററുകള്‍ വീണ്ടും തുറന്നത്.

click me!