
ദുബൈ: വിമാന യാത്രയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക വ്യോമയാന മേഖല. ഓവർഹീറ്റ് ആകുന്ന ബാറ്ററികൾ വിമാനത്തിനുള്ളിൽ തീപിടിത്തത്തിന് കാരണമാവുകയും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യും എന്ന ആശങ്ക വർധിച്ച സാഹചര്യത്തിലാണ് ഈ നടപടി.
അടുത്തിടെ, മൂന്ന് എയർലൈനുകൾ ബ്ലൂടൂത്ത് ഇയർഫോണുകൾ ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരുന്നു. ബിൽറ്റ്-ഇൻ ലിഥിയം-അയൺ ബാറ്ററികളുള്ള ഉപകരണങ്ങൾ ചെക്ക്-ഇൻ ബാഗേജിൽ ഓഫ് ചെയ്ത് വെക്കണമെന്ന നിയമം ബ്ലൂടൂത്ത് ഇയർഫോണുകൾ നിരന്തരം പ്രവർത്തനക്ഷമമായതിനാൽ ലംഘിക്കപ്പെടുന്നു എന്നതിനാലാണ് ഈ നടപടി. ഒരു മാസത്തിനിടെ രണ്ട് തീപിടിത്ത സംഭവങ്ങൾ വിമാന യാത്രയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു.
യുഎഇ എയർലൈനുകളും ചില ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില ഉപകരണങ്ങൾ അനുവദിക്കുമ്പോൾ പോലും, അതിന് നിബന്ധനകൾ ബാധകമാണ്. ഇത്തരം സാധനങ്ങൾ കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികൾ വ്യക്തമാക്കുന്നതിന് യാത്രക്കാർ എയർലൈൻ വെബ്സൈറ്റുകൾ സന്ദർശിച്ച് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എയർലൈനുകളുടെ നിബന്ധനകൾ
പവർ ബാങ്കുകൾ: മൂന്ന് വിമാനകമ്പനികളും നിബന്ധനകൾ- ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾ കാരി ഓൺ മാത്രമാക്കി. പവർ ബാങ്കുകൾ വിമാനത്തിൽ ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
ഡ്രോണുകൾ: എമിറേറ്റ്സിൽ ചെക്ക്ഡ് ബാഗേജ് മാത്രം. ഇത്തിഹാദിൽ കാരി ഓൺ/ചെക്ക്ഡ് അനുവദനീയം. ഫ്ലൈ ദുബായിലാണെങ്കിൽ ചെക്ക്ഡ് ബാഗേജ് മാത്രം. ബാറ്ററി ഊരിമാറ്റാൻ കഴിയണം. ബാറ്ററി റേറ്റിങ് 160 വാട്സ് കവിയരുത്. വിമാനത്താവളത്തിലോ വിമാനത്തിനുള്ളിലോ പ്രവർത്തിപ്പിക്കരുത്.
സ്‌പെയർ ബാറ്ററികൾ (20 എണ്ണം വരെ): മൂന്ന് വിമാനത്തിലും കാരിഓൺ മാത്രം100-160 വാട്സ് ലിഥിയം ബാറ്ററികൾ: എമിറേറ്റ്സിൽ കൊണ്ടുപോകാൻ മുൻകൂർ അനുമതി വേണം. മറ്റ് രണ്ട് വിമാന കമ്പനികളിലും കാരി ഓൺ മാത്രം.
ഇ-സിഗരറ്റുകൾ: മൂന്ന് വിമാനത്തിലും കാരി ഓൺ മാത്രം. വിമാനത്തിൽ ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
ഹോവർബോർഡുകൾ/റൈഡബിൾസ്കൂട്ടറുകൾ: മൂന്ന് വിമാന കമ്പനികളും നിരോധിച്ചിരിക്കുന്നു. സ്മാർട്ട് ബാഗുകൾ (ഊരിമാറ്റാവുന്ന ബാറ്ററി): മൂന്ന് വിമാനത്തിലും കാരി ഓൺ/ചെക്ക്ഡ് അനുവദനീയം.
തിരിച്ചുവിളിച്ച ചില മോഡലുകളിലെ ആപ്പിൾ മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ ചെക്ക്ഡ് ബാഗേജിൽ കൊണ്ടുപോകാൻ ഇത്തിഹാദ് എയർവേസ് അനുവദിക്കുന്നില്ല. കാരി ഓൺ ബാഗേജിൽ അനുവദനീയമാണെങ്കിലും, ഈ മോഡലുകൾ ഫ്ലൈറ്റിനിടയിൽ പൂർണമായും ഓഫ് ചെയ്യണം. ചാർജ് ചെയ്യാനും പാടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ