ഗാർഹിക തൊഴിലാളിയുടെ വിവരങ്ങൾ ലഭ്യമാകും, ‘സഹേൽ’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു

Published : Sep 20, 2025, 01:16 PM IST
sahel app

Synopsis

ഒരേ വ്യക്തിക്കായി ഒരേ സമയം പല വിസകളും അപേക്ഷിക്കപ്പെടുന്നതും അപേക്ഷകൾ നിരസിക്കപ്പെടുന്നതും ഒഴിവാക്കാൻ സാധിക്കും.

കുവൈത്ത് സിറ്റി: ‘സഹേൽ’ ആപ്പിലൂടെ ഗാർഹിക തൊഴിലാളിയുടെ നിയമനത്തിന് യോഗ്യത പരിശോധിക്കാനുള്ള പുതിയ സേവനം ആരംഭിച്ചതായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി ഉപയോക്താക്കൾക്ക് ഗാർഹിക തൊഴിലാളിയുടെ പാസ്പോർട്ട് നമ്പറും പൗരത്വവും നൽകുക മാത്രമാണ് വേണ്ടത്. തുടർന്ന്, ആ വ്യക്തിക്കായി ഇതിനകം ഒരു വിസ അനുവദിച്ചിട്ടുണ്ടോ എന്ന് ഉടൻ തന്നെ ആപ്പ് കാണിച്ചുതരും.

ഈ സംവിധാനം വഴി ഒരേ വ്യക്തിക്കായി ഒരേ സമയം പല വിസകളും അപേക്ഷിക്കപ്പെടുന്നതും അപേക്ഷകൾ നിരസിക്കപ്പെടുന്നതും ഒഴിവാക്കാൻ സാധിക്കും. നിയമന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ഗാർഹിക തൊഴിലാളിയുടെ യോഗ്യത ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ സേവനത്തിന്റെ പ്രധാന ലക്ഷ്യം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം വില്ലനായി, പല തസ്തികകളും റെഡ് ലിസ്റ്റിൽ; കുവൈത്തിൽ പ്രവാസികൾക്ക് വായ്പാ നിയന്ത്രണം കടുപ്പിക്കുന്നു
കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു