യുഎഇയിലെ ഈ റോഡുകളില്‍ വേഗപരിധിയില്‍ മാറ്റം

Published : Dec 02, 2018, 11:21 PM IST
യുഎഇയിലെ ഈ റോഡുകളില്‍ വേഗപരിധിയില്‍ മാറ്റം

Synopsis

അബുദാബിയിലെ ഏതാനും റോഡുകളില്‍ വേഗപരിധി പുനര്‍നിശ്ചയിച്ചുവെന്ന് പൊലീസ് അറിയിച്ചു. 140 കിലോമീറ്ററായാണ് പുതിയ വേഗത നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ ഇത് പ്രബല്യത്തില്‍ വന്നു.

അബുദാബി: അബുദാബിയിലെ ഏതാനും റോഡുകളില്‍ വേഗപരിധി പുനര്‍നിശ്ചയിച്ചുവെന്ന് പൊലീസ് അറിയിച്ചു. 140 കിലോമീറ്ററായാണ് പുതിയ വേഗത നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ ഇത് പ്രബല്യത്തില്‍ വന്നു.

140 കിലോമീറ്റര്‍ വേഗത നിയന്ത്രണം നടപ്പാക്കിയ റോഡുകള്‍

1-. സ്വൈഹാന്‍-അല്‍ ഹയര്‍ റോഡ്  (E20) സായിദ് മിലിട്ടറി സിറ്റി റൗണ്ട്എബൗട്ട് മുതല്‍ ട്രക്ക് റോഡ് ഇന്റര്‍സെക്ഷന്‍ വരെ 

2-. സ്വൈഹാന്‍-അല്‍ ഹയര്‍ റോഡ്  (E20) ട്രക്ക് റോഡ് ഇന്റര്‍സെക്ഷന്‍ മുതല്‍ (E75) അല്‍ ഹയര്‍ വരെ

3-. അല്‍ അജ്ബാന്‍-അല്‍ സാദ് റോഡ് (E16), അല്‍ അജ്ബാന്‍ പാലസ് റൗണ്ട്എബൗട്ട് മുതല്‍ അല്‍ സാദ് വരെ

4.- അല്‍ ഐന്‍-അല്‍ ഖുവ റോഡ് (E95)

ബഫര്‍ ലിമിറ്റ് ഇല്ലാതെയായിരിക്കും 140 കിലോമീറ്റര്‍. റോഡുകളിലെ അപകടങ്ങളുടെ എണ്ണവും വാഹനങ്ങളുടെ സാന്ദ്രതയും റോഡുകളുടെ നിര്‍മ്മാണവുമെല്ലാം പരിശോധിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയശേഷമാണ് വേഗത പുതുക്കി നിശ്ചയിച്ചത്. പുതിയ വേഗപരിധി അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു. മറ്റ് റോഡുകളില്‍ പഴയ വേഗത തന്നെ തുടരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ നിന്ന് സൗദിയിലെ ‘ഊട്ടി’യിലേക്ക് ‘സലാം എയർ’ സർവിസിന് തുടക്കം
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി