ദുബായ് റോഡില്‍ വേഗപരിധി കൂട്ടി; നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

By Web TeamFirst Published Mar 16, 2019, 3:40 PM IST
Highlights

മാര്‍ച്ച് 17 മുതല്‍ പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ചട്ടങ്ങള്‍ പാലിച്ചാണ് വേഗപരിധി കൂട്ടുന്നതെന്ന് ആര്‍ടിഎ ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി സിഇഒ അറിയിച്ചു.

ദുബായ്: ദുബായ് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാന്‍ സ്ട്രീറ്റിലെ വേഗ പരിധി വര്‍ദ്ധിപ്പിക്കാന്‍ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയും പൊലീസും തീരുമാനിച്ചു. ദുബായ് അല്‍ഐന്‍ റോഡ് മുതല്‍ അല്‍ യലായിസ് റോഡിനും ഇടയ്ക്കുള്ള ഭാഗത്ത് പരമാവധി വേഗ 100 കിലോമീറ്ററായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 90 കിലോമീറ്ററായിരുന്നു.

മാര്‍ച്ച് 17 മുതല്‍ പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ചട്ടങ്ങള്‍ പാലിച്ചാണ് വേഗപരിധി കൂട്ടുന്നതെന്ന് ആര്‍ടിഎ ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി സിഇഒ അറിയിച്ചു. റോഡുകളില്‍ നേരത്തെയുണ്ടായിരുന്ന ബോര്‍ഡുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. സ്പീഡ് ക്യാമറകളില്‍ വേഗത 120 കിലോമീറ്ററായി സജ്ജീകരിക്കുകയും ചെയ്യും.

click me!