
അബുദാബി: അബുദാബിയിലെ പ്രധാന റോഡുകളിലൊന്നില്‍ തിങ്കളാഴ്ച മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് പൊലീസ് അറിയിച്ചു. അബുദാബിയിലെ ശൈഖ് സായിദ് റോഡിലെ അല്‍ ഖുറം സ്ട്രീറ്റിലാണ് സെപ്‍റ്റംബര്‍ 26 മുതല്‍ വാഹനങ്ങള്‍ പാലിക്കേണ്ട പരമാവധി വേഗതയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ മണിക്കൂറില്‍ 100 കിലോമീറ്ററായിരിക്കും നിര്‍ദിഷ്ട ഭാഗത്ത് പരമാവധി വേഗത.
ശൈഖ് സായിദ് റോഡില്‍ ഖസ്‍ര്‍ അല്‍ ബഹര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ഇരു ഭാഗങ്ങളിലേക്കും പുതിയ വേഗ പരിധി ബാധകമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ റോഡിലെ സുരക്ഷ ഉറപ്പാക്കാനായി പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാര്‍ജയില്‍ എംബാമിങ് സെന്റര്‍ തുറക്കുന്നു; നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയിൽ മൃതദേഹങ്ങളുടെ എംബാമിങ്ങിന് സൗകര്യമൊരുങ്ങുന്നു. ഷാര്‍ജ വിമാനത്താവളത്തിന് സമീപമാണ് പുതിയ എംബാമിങ് കേന്ദ്രം തുറക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ വടക്കൻ എമിറേറ്റുകളായ ഷാര്‍ജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഷാര്‍ജയിൽ എംബാമിങ് കേന്ദ്രം തുറക്കുന്നതോടെ സാധിക്കും. യുഎഇയിലെ മറ്റ് എംബാമിങ് സെന്ററുകളിലേതിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവിടെയെന്നാണ് സൂചനകൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ