
അബുദാബി: യുഎഇയിലെ പരിഷ്കരിച്ച വീസാ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. സന്ദർശക, ടൂറിസ്റ്റ് വീസകളിൽ എത്തുന്നവർക്ക് ഇനി രാജ്യം വിടാതെ വീസ മാറാമെന്നതാണ് പുതിയ വീസ നിയമം പറയുന്നത്. സന്ദർശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. യുഎഇയിലെ സന്ദർശകർക്കും സഞ്ചാരികൾക്കും വിധവകൾക്കും വിവാഹമോചിതർക്കും വിദ്യാർഥികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം എന്നാണ് വിലയിരുത്തല്‍.
നിലവില്‍ യുഎഇയില്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കാൻ നിലവിൽ വീസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടശേഷമേ സാധിക്കൂ. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം. വിനോദ സഞ്ചാരികൾക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാൻ അനുമതിയുണ്ട്. സന്ദർശക വീസയിൽ എത്തിയവർക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് തൊഴിൽ വീസയിലേക്കു മാറാൻ നിലവിൽ അനുമതിയുണ്ട്.
സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണു പരിഷ്കാരമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ യൂനിവേഴ്സിറ്റികളിലും മറ്റും പഠിക്കുന്ന വിദ്യാർഥികളുടെ വീസാ കാലാവധിയും നീട്ടിനൽകും.
18 കഴിഞ്ഞ മക്കളെ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽനിന്ന് മാറ്റണമെന്ന നിബന്ധനയിലാണ് ഇളവ് നൽകിയിരിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുംവരെയുള്ള കാലയളവിലേക്കാണ് വീസ പുതുക്കിനൽകുക. ഇതിനുശേഷം മറ്റു ജോലിയിലേക്കോ സ്പോൺസർഷിപ്പിലേക്കോ മാറേണ്ടിവരും. പുതിയ നിയമം അനുസരിച്ച് വിധവകൾക്കും വിവാഹമോചിതർക്കും അവരുടെ കുട്ടികൾക്കും ഒരു വർഷത്തേക്ക് താമസ വീസാ കാലാവധി നീട്ടി നൽകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam