സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവൽക്കരണം; വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

By Web TeamFirst Published Oct 21, 2018, 12:42 AM IST
Highlights

ഈ വർഷം ഒന്നാം പാദത്തിൽ 2,34,200 വിദേശികൾക്കും രണ്ടാം പാദത്തിൽ 2,90,400 വിദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ തൊഴിൽ നഷ്ടപ്പെട്ടവരെക്കാൾ കൂടുതൽ വിദേശികൾക്ക് ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്

റിയാദ്: സൗദിയിൽ ഒന്നര വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് പത്തു ലക്ഷം വിദേശികൾക്ക്. വാണിജ്യ മേഖലയിലെ രണ്ടാം ഘട്ട
സ്വദേശിവൽക്കരണം നവംബർ ഒൻപതു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ വിദേശികളുടെ തൊഴിൽ നഷ്ടമാകും. 2017 ജനുവരി
ഒന്നുമുതൽ ഈ വർഷം ജൂൺ 30 വരെയുള്ള കാലയളവിൽ 9,90,600 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് കണക്ക്.

ഈ വർഷം ഒന്നാം പാദത്തിൽ 2,34,200 വിദേശികൾക്കും രണ്ടാം പാദത്തിൽ 2,90,400 വിദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ തൊഴിൽ നഷ്ടപ്പെട്ടവരെക്കാൾ കൂടുതൽ വിദേശികൾക്ക് ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

എന്നാൽ ഈ വർഷം രണ്ടാം പാദത്തിൽ സ്വദേശികളായ ഉദ്യോഗാർഥികളുടെ എണ്ണത്തിൽ 46,639 പേരുടെ വർദ്ധനവുണ്ടായി. രണ്ടാം പാദത്തിൽ ഇത് 11,18,801 ആയി ഉയർന്നു. തൊഴിലന്വേഷകരിൽ വനിതകളുടെ എണ്ണത്തിലാണ് കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത്. അതേസമയം കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

click me!