
ലണ്ടന്‍: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ സൗദി അറേബ്യക്ക് എതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. സൗദിയുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. സത്യം പുറത്ത് കൊണ്ടുവരുമെന്ന് തുര്‍ക്കി തുറന്നടിച്ചു.
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന കുറ്റസമ്മതത്തോടെ രാജ്യാന്തരതലത്തില്‍ സൗദി അറേബ്യക്കെതിരെ പ്രതിഷേധം പുകയുകയാണ്. ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് മർദ്ദനത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടെന്നാണ് സൗദിയുടെ വിശദീകരണം.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും 18 സൗദി അറേബ്യൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തെന്നും സൗദി വിദേശകാര്യ വക്താവ് പറയുന്നു. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്‍റെ അടുത്ത അനുയായികളായ രണ്ട് ഉന്നത ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്.
സംഭവം അന്വേഷിക്കാൻ പ്രത്യേക മന്ത്രി തല സംഘത്തെ നിയോഗിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്‍റലിജൻസ് സംഘത്തെ മാറ്റാനും ഉത്തരവിട്ടു. കൊലപാതകത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയാണെന്നും ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നും തുര്‍ക്കി വ്യക്തമാക്കി. സൗദി രാജകുമാരന്‍റെ കടുത്ത വിമർശകനായിരുന്നു സൗദി പൗരനായ ജമാൽ ഖഷോഗി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam