മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം

Published : May 24, 2021, 11:47 AM ISTUpdated : May 24, 2021, 12:54 PM IST
മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം

Synopsis

നറുക്കെടുത്ത ആറ് സംഖ്യകളില്‍ ആറെണ്ണവും യോജിച്ചുവരുന്നവര്‍ക്കുള്ള ഒന്നാം സമ്മാനത്തിനും അഞ്ച് സംഖ്യകള്‍ യോജിച്ച് വരുന്നവര്‍ക്കുള്ള രണ്ടാം സമ്മാനത്തിനും കഴിഞ്ഞയാഴ്‍ച ആരും അര്‍ഹത നേടിയില്ല. ഈ സാഹചര്യത്തില്‍ മഹ്‍സൂസിന്റെ നിയമപ്രകാരം, 2021 മേയ് 29 ശനിയാഴ്ച യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തുക 20,00,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിക്കും.

ദുബൈ: യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന 26-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ 2,325 പേര്‍ 2,02,000 ദിര്‍ഹം സ്വന്തമാക്കിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. 125 വിജയികള്‍  1,000 ദിര്‍ഹം വീതം നേടി.  2,200 പേരാണ് 35 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 10, 23, 24, 30, 35, 49 എന്നിവയാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത സംഖ്യകള്‍. 

നറുക്കെടുത്ത ആറ് സംഖ്യകളില്‍ ആറെണ്ണവും യോജിച്ചുവരുന്നവര്‍ക്കുള്ള ഒന്നാം സമ്മാനത്തിനും അഞ്ച് സംഖ്യകള്‍ യോജിച്ച് വരുന്നവര്‍ക്കുള്ള രണ്ടാം സമ്മാനത്തിനും കഴിഞ്ഞയാഴ്‍ച ആരും അര്‍ഹത നേടിയില്ല. ഈ സാഹചര്യത്തില്‍ മഹ്‍സൂസിന്റെ നിയമപ്രകാരം, 2021 മേയ് 29 ശനിയാഴ്ച യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തുക 20,00,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിക്കും.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‍സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്,  ആഴ്‍ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‌സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. നറുക്കെടുപ്പ് മഹ്‌സൂസ് സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും www.mahzooz.ae എന്ന വെബ്‌സൈറ്റ് വഴിയും @MyMahzooz ഫേസ്‍ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് ലൈവ് നറുക്കെടുപ്പിന്റെ അവതാരകര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യലഹരിയിൽ യുവതിയെ അസഭ്യം പറഞ്ഞു, കൊല്ലുമെന്ന് ഭീഷണി, യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്
കാരുണ്യത്തിന്‍റെ പുതു മാതൃക, അനാഥക്കുട്ടികളുടെ സംരക്ഷണത്തിനുള്ള പദ്ധതിക്ക് 371 കോടി രൂപ സഹായം നൽകി യൂസഫലി