
റിയാദ്: സൗദിയില്‍ വാണിജ്യ മേഖലകളിലെ സ്വദേശി വത്കരണത്തിനു നാളെ തുടക്കമാകും. മേഖലയിലെ തൊഴില്‍ നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പന്ത്രണ്ട് വിഭാഗം വാണിജ്യ സ്ഥാപനങ്ങളിലാണ് ഇന്ന് സ്വദേശിവത്കരണത്തിന് തുടക്കം കുറിക്കുന്നത്. വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യഘട്ട സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. ഈ മേഖലകളില്‍ 70 ശതമാനം തൊഴിലുകളും സ്വദേശികള്‍ക്കായി മാറ്റിവെയ്‌ക്കാനാണ് തീരുമാനം. എന്നാല്‍ സ്വദേശിവല്‍ക്കരണ തോത് പാലിക്കാന്‍ കഴിയാത്ത പല സ്ഥാപനങ്ങളും ഇതിനോടകം അടച്ചുപൂട്ടി.
നിലവില്‍ വാണിജ്യ മേഖലകളില്‍ ബഹുഭൂരിപക്ഷവും വിദേശികളാണ് ജോലി ചെയ്യുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ നിരവധി വിദേശികളുടെ തൊഴില്‍ നഷ്‌ടമായി. വാണിജ്യ മേഖലയിലെ രണ്ടാംഘട്ട സ്വദേശിവത്കരണം നവംബര്‍ ഒന്‍പതു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശികളുടെ തൊഴില്‍ നഷ്‌ടമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam