
ദുബായ്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല. ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങൾക്കായി ഒരു വർഷത്തോളമായി പ്രേമകുമാരി യെമനിലാണ്.
ആരുടെയും തടവിലല്ല യെമനില്‍ കഴിയുന്നതെന്ന് നിമിഷ പ്രിയയുടെ അമ്മ വീഡിയോയില്‍ പറയുന്നു. മകളെ യെമനിൽ വിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല. ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വെച്ചിട്ടില്ലെന്നും നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വീഡിയോയില്‍ പറഞ്ഞു. മകളുമായി തിരികെ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഏപ്രിൽ 20 മുതൽ യെമനില്‍ കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ.
അതേസമയം, കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ മെഹദി അബ്ദുൽ ഫത്താഹ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഫതാഹിന്റെ വാദം. കുടുംബത്തിൻറെ അനുവാദമില്ലാതെയാണ് ചർച്ചകൾ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്നും ഫത്താഹ് പറഞ്ഞു. തുടക്കം മുതലേ സമവായ ചർച്ചകൾക്കെതിരെ നിലകൊള്ളുന്ന ആളാണ് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരന്മാരിൽ ഒരാളായ അബ്ദുൽ ഫത്തഹ്. നേരത്തെ മധ്യസ്ഥതയ്ക് മുൻകൈയെടുക്കുന്ന സാമുവൽ ജെറോം വലിയ തുക കൈപ്പറ്റിയതായി ഫത്തേഹ് ആരോപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam