നിമിഷ പ്രിയയുടെ മോചനം; ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ, അടുത്ത ദിവസങ്ങളിൽ പ്രതീക്ഷയുള്ള വിവരം കേൾക്കാമെന്ന് ചാണ്ടി ഉമ്മൻ

Published : Aug 27, 2025, 06:23 AM ISTUpdated : Aug 27, 2025, 06:43 AM IST
Nimisha Priya Chandy Oommen

Synopsis

യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്ന് ചാണ്ടി ഉമ്മൻ.

ദുബൈ: നിമിഷ പ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യെമനിൽ ബന്ധമുള്ള പ്രവാസി വ്യവസായികൾ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധരി ച്ച ഇടതുപക്ഷക്കാർ പറഞ്ഞ പ്രചാരണമാകാമെന്നും വിഷയത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം