കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

Published : Aug 27, 2025, 01:11 AM IST
kuwait accident

Synopsis

ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ കിംഗ് അബ്ദുൽഅസീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഈ അപകടത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾ മരിച്ചു. ഫഹാഹീൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടസ്ഥലം സുരക്ഷിതമാക്കിയെന്നും തുടർ അന്വേഷണങ്ങൾക്കായി അധികാരികൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം