ഒമ്പത് മാസം മുമ്പ് ഒമാനിലെത്തി, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു, പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Aug 27, 2025, 01:25 AM IST
malayali expat died in oman

Synopsis

ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മസ്‌കറ്റ്: കോഴിക്കോട് തെര്‍ത്തള്ളി സ്വദേശി ഹനീഫ (49) ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഒമ്പത് മാസം മുമ്പാണ് ഒമാനിലെത്തിയത്. ഗാലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: സൈദ്, മാതാവ്: ഫാത്തിമ, ഭാര്യ: ചെറീഷ്മ, മക്കള്‍: അമന്‍ സൈദ് (14). സഹോദരങ്ങള്‍: ജംഷീദ്, സൈദ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് സോഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മറന്നുവെച്ചത് 20 ലക്ഷം ദിർഹം, പാസ്പോർട്ടടക്കം മൂവായിരത്തിലേറെ രേഖകളും! രക്ഷയായത് ദുബൈയുടെ 'സ്മാർട്' മാതൃക
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു