ഒമാനില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒമ്പത് മരണം

By Web TeamFirst Published Apr 29, 2021, 6:30 PM IST
Highlights

ഇതുവരെ 1,93,253 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  

മസ്‌കത്ത്: ഒമാനില്‍ 927 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,275 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഒമ്പത് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ 1,93,253 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  1,73,123 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 2,010 മരണങ്ങളാണ് കൊവിഡ് കാരണം രാജ്യത്തുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഇവരുള്‍പ്പെടെ 833 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 275 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!