Latest Videos

കുവൈത്തില്‍ ഒമ്പതു ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

By Web TeamFirst Published Apr 20, 2021, 3:13 PM IST
Highlights

വിദേശികളും സ്വദേശികളും ഉള്‍പ്പെടെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്നും ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താല്‍ മാത്രമെ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനാകൂ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഒമ്പത് ലക്ഷത്തിലധികം പേര്‍. വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തവരില്‍ 65 വയസ്സിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് പൂര്‍ത്തിയായിട്ടുണ്ട്. 

വിദേശികളും സ്വദേശികളും ഉള്‍പ്പെടെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്നും ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുത്താല്‍ മാത്രമെ കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനാകൂ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മുന്‍ഗണന പട്ടിക അനുസരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. പരാമാവധി ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രമം. സെപ്തംബറോടെ ഭൂരിഭാഗം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 
 

click me!