തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടിയ 17 വീട്ടുജോലിക്കാര്‍ ദുബൈയില്‍ അറസ്റ്റില്‍

By Web TeamFirst Published Apr 20, 2021, 2:13 PM IST
Highlights

വ്യാജ പേരിലും അനധികൃത താമസ രേഖകള്‍ കാണിച്ചുമാണ് ഇവര്‍ വിവിധയിടങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

ദുബൈ: ദുബൈയില്‍ തൊഴിലുടമകളുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 17 വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിന് നടത്തിയ ക്യാമ്പയിനിലാണ് വിവിധ രാജ്യക്കാരായ ഇവര്‍ പിടിയിലായത്. 

ഇത്തരത്തില്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയെത്തുന്നവരെ വീട്ടുജോലിക്ക് നിര്‍ത്തരുതെന്നും ഇത് സമൂഹത്തിന് ഭീഷണിയാണെന്നും ദുബൈ പൊലീസ് ഇന്‍ഫില്‍ട്രേറ്റേഴ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിവിധ സ്ഥലങ്ങളില്‍ മണിക്കൂറുകള്‍ മാനദണ്ഡമാക്കി ജോലി ചെയ്ത് കുറഞ്ഞ സമയം കൊണ്ട് ഏറെ പണം സമ്പാദിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജ പേരിലും അനധികൃത താമസ രേഖകള്‍ കാണിച്ചുമാണ് ഇവര്‍ വിവിധയിടങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തൊഴിലുടമകളുടെ അടുത്ത് നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരും യാചകരുമുള്‍പ്പെടെയുള്ള നിയമലംഘകരെ പിടികൂടാന്‍ റമദാനില്‍ പരിശോധന തുടരും. 
 

click me!