കുറയാതെ കൊവിഡ്; ഒമാനില്‍ 24 മണിക്കൂറിനിടെ 19 മരണം

Published : Apr 20, 2021, 03:43 PM IST
കുറയാതെ കൊവിഡ്; ഒമാനില്‍ 24 മണിക്കൂറിനിടെ 19 മരണം

Synopsis

ഇതിനകം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,82,693 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 986 പേര്‍ക്ക് രോഗം ഭേദമായി.

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് 19 ബാധിച്ച്19 പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1909 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,263 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്സ്ഥിരീകരിച്ചത്.

ഇതിനകം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,82,693 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 986 പേര്‍ക്ക് രോഗം ഭേദമായി. 1,62,656 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ ഒരു ദിവസം 92 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇവരടക്കം 805 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 263 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; ശക്തമായി നേരിട്ട് വ്യോമ പ്രതിരോധ സംവിധാനങ്ങൾ, അവശിഷ്ടങ്ങൾ വീണ് പരിക്ക്
ഇറാന്‍റെ മിസൈൽ മഴയിൽ പ്രതിരോധം പാളിയില്ല, വീഡിയോ പുറത്തുവിട്ട് മന്ത്രാലയം; നൂറിലേറെ ബാലിസ്റ്റിക് മിസൈലുകളടക്കം തകർത്തെന്ന് യുഎഇ