ടെലികോം-ഐടി മേഖലയില്‍ സൗദി സ്വദേശിവത്കരണം വര്‍ധിപ്പിക്കുന്നു

Published : Jan 11, 2019, 03:00 AM ISTUpdated : Jan 11, 2019, 03:06 AM IST
ടെലികോം-ഐടി മേഖലയില്‍ സൗദി സ്വദേശിവത്കരണം വര്‍ധിപ്പിക്കുന്നു

Synopsis

അടുത്ത വർഷം അവസാനത്തോട ഈ മേഖലയിൽ 15000 ലേറെ സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ ഈ മേഖലയിൽ സ്വദേശിവത്കരണ തോത് 43 ശതമാനമാണ്. 

റിയാദ്: ടെലികോം-ഐടി മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കാന്‍ സൗദി ഭരണകൂടം നടപടികളാരംഭിച്ചു. 15,000 തൊഴിലവസരങ്ങള്‍ എങ്കിലും സ്വദേശികള്‍ക്കായി ഈ മേഖലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

 കമ്പ്യൂട്ടർ എഞ്ചിനീയർ, നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്, സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ്‌ സ്വദേശിവൽക്കരണത്തിനു മുൻഗണന നൽകുന്നത്‌. ടെലികോം, ഐ ടി മന്ത്രാലയവും തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവും സൗദി കൌൺസിൽ ഓഫ് ചേംബേഴ്‌സും മാനവശേഷി വികസന നിധിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

അടുത്ത വർഷം അവസാനത്തോടz ഈ മേഖലയിൽ 15000 ലേറെ സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ ഈ മേഖലയിൽ സ്വദേശിവത്കരണതോത് 43 ശതമാനമാണ്.  2016-ൽ ഇത് 37 ശതമാനമായിരുന്നു. ഈ മേഖലയിലെ വനിതാപങ്കാളിത്തം 11 ശതമാനത്തിൽ നിന്ന് 13 ശതമാനമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജപ്പാനിൽ വിനോദ യാത്രയ്ക്കിടെ മോഷണത്തിന് യുവതി പിടിയിൽ, കൈക്കൂലി നൽകി കേസ് ഒഴിവാക്കാൻ ശ്രമം, വിമർശനം
സൗദിയിൽ ഇന്ത്യൻ റസ്റ്റോറന്‍റ് മാനേജറായ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു