പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയിൽ മൽസ്യബന്ധന ബോട്ടുകളിൽ സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കി

Published : Sep 03, 2018, 12:54 AM ISTUpdated : Sep 10, 2018, 04:01 AM IST
പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയിൽ മൽസ്യബന്ധന ബോട്ടുകളിൽ സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കി

Synopsis

സൗദിയിൽ മൽസ്യബന്ധന ബോട്ടുകളിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കാൻ പരിസ്ഥിതി- ജല - കൃഷി മന്ത്രാലയം തീരുമാനിച്ചു. മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും ഒരു സ്വദേശിവീതം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. 

റിയാദ്: സൗദിയിൽ മൽസ്യബന്ധന ബോട്ടുകളിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കാൻ പരിസ്ഥിതി- ജല - കൃഷി മന്ത്രാലയം തീരുമാനിച്ചു. മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും ഒരു സ്വദേശിവീതം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.  മൽസ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം  സെപ്റ്റംബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്നു പ്രവിശ്യകളിലെ മന്ത്രാലയ ശാഖകൾക്കു അയച്ച കത്തിൽ പരിസ്ഥിതി- ജല - കൃഷി മന്ത്രാലയം വ്യക്തമാക്കി.

മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും സെപ്റ്റംബർ 30 മുതൽ ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. സ്വദേശികളില്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് ലൈസൻസ് നൽകരുതെന്ന് മന്ത്രാലയം അതിർത്തി സുരക്ഷാ സേനയോടു ആവശ്യപ്പെട്ടിട്ടുണ്ട്. മൽസ്യബന്ധന മേഘലയിൽ സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കുന്നതിനും ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് സൗദിവൽക്കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. നിലവിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളാണ് ഭൂരിഭാഗവും മൽസ്യബന്ധമേഖലകളിൽ ജോലിചെയ്യുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു
ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി