
റിയാദ്: സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. രണ്ടുദിവസത്തെ പര്യടനത്തിനായി സല്‍മാന്‍ രാജകുമാരന്‍ ചൊവ്വാഴ്ച ദില്ലിയിലെത്തും.
നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 19ന് സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കിരീടാവകാശിയുടെ സദർശനം മാറ്റിവെയ്ക്കുമെന്നു അഭ്യൂഹമുണ്ടായിരുന്നു. അതിനിടെ കിരീടാവകാശിയുടെ പാകിസ്ഥാൻ സന്ദർശനം ഒരു ദിവസത്തേക്ക് വൈകിപ്പിച്ചിരുന്നു.
ശനിയാഴ്ച പാകിസ്ഥാനിൽ എത്തേണ്ടിയിരുന്ന രാജകുമാരൻ ഞായറാഴ്ചയാണ് തലസ്ഥാനമായ ഇസ്ലാമബാദിൽ എത്തിയത്. രണ്ടു ദിവസത്തെ പാക് സന്ദർശനത്തിനു ശേഷമാണു കിരീടാവകാശി ഇന്ത്യയിലെത്തുക. ഇന്ത്യയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ചൈനയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam